ദോഹ: പ്രകൃതി യോടിണങ്ങി നിൽക്കുന്ന നിർമ്മാണചാതുരിയുമായി ഖത്തറിൽപരിസ്ഥിതി സൗഹൃദ 'ഗ്രീൻമോസ്ക്ക്'നിർമ്മാണ പുരോഗമിക്കുന്നു.
അൽ വക്ര മുനിസിപ്പാലിറ്റി എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവുമായി ചേർന്ന് അൽ വക്രയിലെ മസ്ജിദാണ് പരിസ്ഥിതി സൗഹൃദ “ഗ്രീൻ മോസ്ക്” ആക്കി മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തന ങ്ങൾആരംഭിച്ചത്.
“അൽ വക്ര ഓൺ ദി റോഡ് ടു കാർബൺ ന്യൂട്രാലിറ്റി” പദ്ധതിയുടെ ഭാഗമാണിത്.പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ചും കാർബൺ ബഹിർഗമനം കുറച്ചും പള്ളികളെ കൂടുതൽ ഊർജ്ജക്ഷമതയുള്ളതാക്കുകയാണ് ലക്ഷ്യം. മാനദണ്ഡങ്ങൾ പാലിച്ചും വിശ്വാസികളുടെ സൗകര്യങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിയുമാണ് നിർമ്മാണം.
അൽ വക്ര മുനിസിപ്പാലിറ്റി ജനറൽ മാനേജർ ജാബർ ഹസ്സൻ അൽ-ജാബറാണ്നിർമ്മാണത്തിന് നേതൃത്വംവഹിക്കുന്നത്. ......
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ മലപ്പുറം ജില്ലാ പിറവി ദിനം ആഘോഷിച്ചു. അൽവക്റയിലെ ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് മൽഹാർ സീസൺ 2 ദി മലപ്പുറം ഹാർമണി എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.ആദ്യ സെഷനിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കറും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് മലപ്പുറത്തിന്റെ ശ്രേഷ്ഠമായ സ്നേഹത്തിന്റെ പാരമ്പര്യവും സാഹോദര്യവും മതേതരത്വവും ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹം ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നതിന്റെ സാഹചര്യവും അത്തരം മോശമായ പ്രവണതകളിൽ നിന്നും നമ്മുടെ മക്കളെ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചും സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും പ്രവാസികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ചും എല്ലാം വളരെ വിശദമായി സദസ്സുമായി സംവദിച്ചു. ലോകത്തിന്റെ ഏതു കോണിൽ പോയാലും ഞാനൊരു മലപ്പുറം ജില്ലക്കാരനാണ് എന്ന് പറയുന്നതിൽ ഏറെ സന്തോഷമാണ് തനിക്ക് ഉള്ളതെന്നും അദ്ദേഹം തന്റെ സംസാരത്തിനിടയിൽ കൂട്ടിച്ചേർത്തു.തുടർന്ന് നടന്ന രണ്ടാം സെഷനിൽ മൽഹാർ സീസൺ രണ്ടിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ......
നിലമ്പുർ നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ചരിത്രവിജയം പ്രവാസ ലോകത്തും ആഘോഷമായി.......
ദോഹ ഖത്തറിലെ പ്രശസ്ത മായ സൗഹൃദ കൂട്ടയ്മയായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ 2025-2027 വർഷത്തിലേക്കുള്ള പുതിയ ഭരണ സമിതി ഐ സി സി അശോക ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി ആക്കി പ്രൗഢമായി നടന്നു. വേദിയുടെ 12ആം ഭരണ സമിതിയാണ് ചുമതല ഏറ്റത്.വിഷ്ണു ജയറാം ദേവ് പ്രസിഡണ്ട്, ഷറഫ് മുഹമ്മദ് ജനറൽ സെക്രട്ടറി, തോമസ് കെ ഒ ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിഷ്ണു ജയറാം ദേവിന്റ നേതൃത്വത്തിൽ 10 അംഗ സെൻട്രൽ കമ്മിറ്റിയും, 15 സെക്ടർ കമ്മിറ്റികളും, 14 സബ് കമ്മിറ്റികളും, ഉപദേശക സമിതിയും, 4 കോർഡിനേറ്റർമാരും 500 ഓളം കൗൺസിലർമാരുമാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
സൗഹൃദവേദി അതിന്റെ ജനാധിപത്യ മൂല്യങ്ങൾ കൃത്യമായി ഉൾക്കൊണ്ടു കൊണ്ട് ഓരോ രണ്ടു വർഷത്തെ ഇടവേളകളിലായി നടത്തുന്ന ഭരണ മാറ്റത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഇതോടെ പരിസമാപ്തിയായി.
മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ, മുൻ സെക്രെട്ടറി അബ്ദുൽ റസാഖ് സ്വാഗതവും മുൻ ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ടും, മുൻ ഫിനാൻഷ്യൽ കൺട്രോളർ ജയാനന്ദൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ......
ദോഹ:ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ചൊവ്വാഴ്ച ദോഹയിൽ നടന്ന അറബ് രാജ്യങ്ങളുടെ സഹകരണ കൗൺസിലിന്റെ (ജിസിസി) മന്ത്രിതല 49-ാമത് അസാധാരണ യോഗം ശക്തമായി അപലപിച്ചു.ഖത്തറിന്റെ പരമാധികാരത്തിനും വ്യോമാതിർത്തിക്കും എതിരായ ഇറാന്റെ നഗ്നവും അസ്വീകാര്യവും അപകടകരവുമായ ലംഘനമാണ് ഈ ആക്രമണമെന്ന്
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അബ്ദുല്ല അൽ-യഹ്യയുടെ നേതൃത്വത്തിൽ നടന്ന
കൗൺസിൽയോഗം പറഞ്ഞു. സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വീകരിക്കുന്ന നടപടികൾക്ക് കൗൺസിൽ ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഖത്തറിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ നേരിടുന്നതിൽ ഖത്തർ സായുധ സേനയുടെ കഴിവുകളെ മന്ത്രിതല കൗൺസിൽ പ്രശംസിച്ചു. ......
ദോഹ:നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി & റിസർച്ച് സെന്റർ (NIARC) ഖത്തർ ചാപ്റ്റർ ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
'Nurture & Heal' എന്ന പേരിൽ റിയാദ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പതിനൊന്നോളം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്പെഷ്യൽ നീഡ്സ് കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. രാവിലെ 7മണിമുതൽ 11മണിവരെ നടന്ന ക്യാമ്പ്
ഇന്ത്യൻ അംബാസിഡർ
വിപുൽഉത്ഘാടനം ചെയ്തു. സംയുക്താരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അംബാസിഡർ
NIARC അംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും അഭിനന്ദനവും അറിയിച്ചു.
ജർമ്മൻ, ബ്രിട്ടീഷ്, ഇന്ത്യൻ, ഫിലിപ്പൈൻസ്, ഇറാൻ, ശ്രീലങ്ക, അൽജീരിയ, കെനിയ, സുഡാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ക്യാമ്പിൽ പങ്കെടുത്തു. ......

ദോഹ: എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം നൽകുന്ന
സെഫയർ ഫ്യൂച്ചർ അക്കാദമി ഒലിവ് സ്കൂളിൽപ്രവർത്തന
മാരംഭിക്കുന്നതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറീയിച്ചു.
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി പ്രവേശനപരീക്ഷകൾക്കായുള്ളപരിശീലനംനൽകുന്നക്ളാസുകൾ അടുത്ത അധ്യായനവർഷം മുതൽ ആരംഭിക്കും.
നീറ്റ്, ജെഇഇ, സാറ്റ്, ആക്റ്റ്, സിയുഇടി, ഒളിമ്പ്യാഡ് കോച്ചിംഗ് എന്നിവയിൽ 27 വർഷത്തിലേറെ പ്രവർത്തന മികവുള്ള സെഫിർ ഫ്യൂച്ചർ അക്കാദമി, ദേശീയ തലത്തിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുകയും ഇന്ത്യയിലുടനീളം അക്കാദമിക് മികവ് വളർത്തുന്നതിലും പ്രശസ്തമാണ്. കുട്ടികളുടെ ഭാവിക്ക് അനുയോജ്യമായ കഴിവുകളും കേന്ദ്രീകൃത അക്കാദമിക പിന്തുണയും നൽകി വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്ന ഒലിവ് ഇന്റർനാഷണൽ സ്കൂളിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് എൻട്രൻസ് കോച്ചിങ് ആരംഭിക്കുന്നത്.
വിദ്യാർത്ഥികൾക്ക് IMO, NSO, NSEJS, IOQM തുടങ്ങിയ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് ഉൾപ്പെടുന്ന ഒളിമ്പ്യാഡ് ട്രാക്ക് തിരഞ്ഞെടുക്കാമെന്നതും സവിശേഷതയാണ്.
പ്രവാസി സമൂഹത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള പ്രവേശന പരിശീലനം ലഭ്യമാക്കുന്ന തരത്തിൽ മിതമായ ഫീസ് ഘടനയാണുള്ളത്.
സ്കൂൾ ടോപ്പർമാർക്ക് 75ശതമാനം സ്കോളർഷിപ്പ്നൽകും
ആദ്യത്തെ 50 വിദ്യാർത്ഥികൾക്ക് 20 ശതമാനം
സ്കോളർഷിപ്പും നൽകും
ഒലിവ് സ്കൂൾ തുമാമക്യാമ്പസിൽനടന്ന വാർത്താസമ്മേളനത്തിൽ
ഡോ. ......
ദോഹ: ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൂപ്പർ സ്മാഷ് 2025 വോളിബോൾ ടൂർണമെന്റ്, ഖത്തറിലെ ഏറ്റവും മികച്ചതും ആവേശകരവുമായ കമ്മ്യൂണിറ്റി സ്പോർട്സ് ഇവന്റുകളിൽ ഒന്നായി ലോകപ്രശസ്തമായ ആസ്പയർ ഡോമിൽ രണ്ട് ദിവസങ്ങളിലായാണ് നടന്നത് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡന്റ് ശ്രീ എ.പി. മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐഎസ്സി) പ്രസിഡന്റ് ശ്രീ ഇ.പി. ......